
കരുത്തന് കടന്നു പോയി...
കറുത്ത മക്കള്‍ അനാഥരായി....
മലയാളം നെടുകേ ഛേദിക്കുമ്പോഴൊക്കെയും,
കണ്ണിലേക്കു തെറിച്ചിരുന്ന ഒരു തുള്ളി കറുത്ത ചോരയായിരുന്നു കടമ്മനിട്ട...
ഇന്നോളം കണ്ണില്‍ തളം കെട്ടിനിന്നത് ഇന്നു മലയാള മണ്ണിലേക്കു നിര്ഗ്ഗളിച്ചു....
കവിക്കു കടന്നു പോകാം... ലോകത്തിന്റെ അങ്ങേത്തലയോളം...!!
പടിയിറങ്ങുമ്പോള്‍ കവികള്‍ യാത്ര പറയുന്നതും
കയറിച്ചെല്ലുന്നിടത്ത് കവികള്‍ ചിരിച്ചുകൊണ്ട് കുശലം ചോദിയ്ക്കുന്നതും
സ്വന്തം കവിതയോടാണ്...
കാരണം.., കവിക്കും കാലത്തിനും മുമ്പേ കവിത സഞ്ചരിക്കുന്നു...
കുറത്തിയും, കോഴിയും, ചാക്കാലയുമൊക്കെയാണ്
കടമ്മനിട്ട കടന്നുവരുന്നുവെന്നാദ്യം മലയാളത്തോടു പറഞ്ഞത്,
കവിതകള്‍ കള്ളം പറഞ്ഞതല്ല...
കടമ്മനിട്ട വന്നു..
കൈ നിറയെ തന്നു... പക്ഷെ...,
പറയാതെ പോകുന്നു...
ങ്ഹാ...
കടമ്മനിട്ടക്കു കടന്നു പോകാം...
തെല്ലും പരിഭവത്തിനിട വരുത്താതെ
മലയാളത്തിനുള്ളത് പണ്ടേ അദ്ദേഹം വീതം വെച്ചു നല്കിയിരുന്നുവല്ലോ...
എങ്കിലും മലയാളത്തിനു മുറിപ്പെട്ടിടത്ത് ഇനിയെന്നുമൊരു
തുന്നലിന്റെ പാട് കാണേണ്ടി വരുമല്ലോയെന്നോര്‍ക്കുമ്പോള്‍...........