Friday, February 29, 2008

അങ്ങ് പൊന്നാനിയില്‍...


അങ്ങ് പൊന്നാനിയില്‍
പുഴ കടലുമായി സംഗമിക്കുന്നിടത്ത്
നീ ഇമവെട്ടാതെ നോക്കിനില്‍ക്കണം...
ഇങ്ങ് മലയിടുക്കില്‍
നിള ഉത്ഭവിക്കുന്നിടത്ത്,
ഞാനെന്റെ ഹൃദയം പറിച്ചിടാം...

4 comments:

രാജ് said...

പട്ടാമ്പീന്ന് ഞാനത് ചൂണ്ടയില്‍ കോര്‍ക്കും, എന്നിട്ട് ഹേര്‍ട്ട് റോസ്റ്റാക്കി കഴിക്കും :-)

എം. ബി. മലയാളി said...

മുഴുക്കെ തിന്നണം...
പ്രണയാര്‍ബുദം ബാധിച്ച ഹൃദയാഹാരം,
ഭാവനക്ക് നല്ലൊരൌഷധമാണ്.... :)

Shabeeribm said...

പൊന്നാനിയെ കുറിച്ചുള്ള കൂടുതല്‍ വീവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

ജന്മസുകൃതം said...

പൊന്നാനിയില്‍ പൊകുക എന്നൊരു ശൈലി ഞങ്ങളുടെ നാട്ടിലുണ്ട്‌.കേട്ടിട്ടുണ്ടോ