Friday, February 29, 2008

ഒരിക്കല്‍ക്കൂടി...




നിന്റെ ഉച്ഛ്വാസത്തിലുയിര്‍ക്കൊള്ളുന്ന
ഇളം കാറ്റുകളൊന്നും
എന്നെത്തഴുകാതെ കടന്നുപോകുന്നില്ല...
അറിയാതെപോലും നീയൊന്നു തേങ്ങരുത്
കൊടുങ്കാറ്റിനെ എനിക്കത്രയ്ക്കുഭയമാണ്...

മുകില്‍ക്കുമ്പിള്‍ തുളുമ്പി,
പൂനിലാവൊക്കെയും
പുരപ്പുറത്തേയ്ക്കിറ്റുന്ന ശബ്ദം
എന്റെ പുലര്‍ക്കാലനിദ്രയ്ക്കു ഭംഗം വരുത്തുന്നു...
പാല്‍പ്പാത്രവുമേന്തി
പതുക്കെ നടക്കാന്‍ ശ്രമിക്കണം...

പുതിയനഖമുന,
കൃഷ്ണമണിയെ മുറിപ്പെടുത്തുന്നുണ്ടെന്നുറപ്പ്...
അല്ലെങ്കിലെന്തിന് പുഴകളൊക്കെ
പൊടുന്നനെ ഗതിമാറണം...?
കഴിന്നതുംകണ്ണില്‍ സ്വയം മഷിയെഴുതുക...

പ്രണയമെന്ന പദത്തില്‍
ഒരിക്കലും ചേരാത്തൊരു ചില്ലക്ഷരമായ്,
അള്ളിപ്പിടിച്ചിരുന്നത്
എത്രകാലമെന്ന് തിട്ടമില്ല
അടര്‍ത്തിയെറിഞ്ഞതിന് നന്ദി...

7 comments:

എം. ബി. മലയാളി said...

പ്രണയമെന്ന പദത്തില്‍
ഒരിക്കലും ചേരാത്തൊരു ചില്ലക്ഷരമായ്,
അള്ളിപ്പിടിച്ചിരുന്നത്
എത്രകാലമെന്ന് തിട്ടമില്ല
അടര്‍ത്തിയെറിഞ്ഞതിന് നന്ദി...

ഇളംതെന്നല്‍.... said...

കൊള്ളാം ചുള്ളാ...

മിന്നാമിനുങ്ങുകള്‍ //സജി.!! said...

സ്നേഹത്തിന്റെ സ്പന്ദനങ്ങള്‍ കാലത്തിന്റെ കാഴ്ചകള്‍ക്ക് ചിതലരിയ്ക്കാനാകില്ല.
അതുകൊണ്ടാണോ പൂട്ടും താക്കോലും ഇട്ടത്..?

വല്യമ്മായി said...

നല്ല കവിതകള്‍

വല്യമ്മായി said...

നല്ല കവിതകള്‍

Latheesh Mohan said...

'നിന്റെ ഉച്ഛ്വാസത്തിലുയിര്‍ക്കൊള്ളുന്ന
ഇളം കാറ്റുകളൊന്നും
എന്നെത്തഴുകാതെ കടന്നുപോകുന്നില്ല...
അറിയാതെപോലും നീയൊന്നു തേങ്ങരുത്
കൊടുങ്കാറ്റിനെ എനിക്കത്രയ്ക്കുഭയമാണ്'

ഈ അഞ്ചുവരികള്‍ക്ക് കയ്യടി :)

നന്ദിനിക്കുട്ടീസ്... said...

Adaruvaan vayya nin hridayathil ninnenikkethu......
athalle shari No. 1 malayaleee?????????