നാല്..., അഞ്ച്..., ആറ്...., ഏഴ്......
മാസാന്ത്യത്തിന്റെ ശിഖരത്തില്‍,
പാതിരാവിലൊരു ബലിക്കാക്ക
മരണമെണ്ണിത്തിട്ടപ്പെടുത്തുന്നു...
തട്ടകങ്ങളില്‍.., തലയണയ്ക്ക്ടിയില്‍ നിന്നും,
ചുവന്ന നീരുറവകള്‍ പുഴകളാകുന്നു..
രാവിന്റെ ഓലക്കീറില്‍ യൌവ്വനം വാള്‍ത്തല കൊണ്ട്,
വര്‍ഗ്ഗത്തെ, വര്‍ണ്ണത്തെ തരം തിരിയ്ക്കുന്നു...
കന്നനൂര്‍..> കണ്ണൂര്‍..> കണ്ണീര്‍..>............??
സാക്ഷര കേരളം ഉത്തരം മുട്ടി കുനിഞ്ഞിരിക്കുമ്പോള്‍,
കണ്ണൂരിലെ അമ്മാമാര്‍ മാത്രം
കീറപ്പായില്‍ ചുരുണ്ട്കിടന്ന്
അന്നന്നത്തെ ഹോം വര്‍ക്കിന് മനക്കണക്കില്‍ ഉത്തരം കാണുന്നു....,
ജീവിതം+ സന്താനം=
ബലിക്കാക്കകള്‍ ബാക്കി വെച്ച ഒരു ഉടഞ്ഞ ചോറുരുള.......!!
13 comments:
മാസാന്ത്യത്തിന്റെ ശിഖരത്തില്‍,
പാതിരാവിലൊരു ബലിക്കാക്ക
മരണമെണ്ണിത്തിട്ടപ്പെടുത്തുന്നു...
രാവിന്റെ ഓലക്കീറില്‍ യൌവ്വനം വാള്‍ത്തല കൊണ്ട്,
വര്‍ഗ്ഗത്തെ, വര്‍ണ്ണത്തെ തരം തിരിയ്ക്കുന്നു...!!!
paamaran.. even in the day light..
ബലിച്ചോറുണ്ണാന്‍ ബലിക്കാക്കകളെ അന്യ സംസ്ഥാനത്ത്നിന്ന് വരുത്തേണ്ടി വരും...കേരളത്തിലുള്ള ബലിക്കാക്കകള്‍ക്ക് ബലിച്ചോറ് മടുത്തു. അതും ബലിച്ചോറ് വയ്ക്കുന്നത് പ്രായം കൈകളിലെ ആരോഗ്യം കവര്‍ന്നെടുത്തപ്പോള്‍ ഉരുട്ടിയ ശക്തിയില്ലാത്ത ഉരുളകള്‍.
സാക്ഷരകേരളം എന്നു അഭിമാനിക്കുമ്പോല്‍
കണ്ണൂരിന്റെ കണ്ണ്നീര്‍ ......!
വളരെ ക്രൂരമായ കൊലപാതകങ്ങളും
അവയുടെ ബാക്കിപത്രവും ആണ്‍
ഉടയാത്ത ചോറുരുള കൊടുത്തു
അമ്മമാര്‍ വളര്‍ത്തിയ സന്താനങ്ങളുടെ ഓര്‍മ്മകള്‍ക്കു മുന്നില്‍
ബലിക്കാക്കയുടെ ഉഛിഷ്ടമായി
ഒരു ഉടഞ്ഞ ചോറുരുള. ......!!
തികച്ചും ദുഖകരമാണ്‍ ഈ ചിത്രം!
എന്തു പറയാന്‍
ബലിക്കാക്കകള്‍ക്കിതു നല്ല കാലമെന്നോ ??
വയ്യ, ബലിക്കാക്കകളെ സാക്ഷികളാക്കി കഴുകന്മാര്‍ കൊത്തിപ്പറിക്കുന്നു.....
മനസ് എന്നോ വിട്ടകന്ന മനുഷ്യശരീരത്തെ...
ജീവിതം+ സന്താനം=
ബലിക്കാക്കകള്‍ ബാക്കി വെച്ച ഒരു ഉടഞ്ഞ ചോറുരുള.......!!
:)
പാമരന്‍, ബഷീര്‍,കനല്‍,
മാണിക്യം,കാര്‍വര്‍ണ്ണം, കുറ്റ്യാടിക്കാരന്‍,
ചിതല്‍,
ചുവരില്‍ കുമ്മായം അടര്‍ന്നിരിക്കുന്നു..,
തറയില്‍ ചാണകവും...
വിരോധമില്ലെങ്കില്‍ ഹൃദയത്തിന്റെ
അകത്തേയ്ക്ക് കയറിയിരിക്കാം....
നമ്പര്‍ വണ്‍ ...... കൊസ്രക്കൊള്ളിയില്‍ എത്തിയതിനു ഒരു പൂച്ചെണ്ട്
ഇനി മേലാല്‍ എഴുതരുത്. ഞാന്‍ തുടങ്ങി.
കൊള്ളാം,ഭാഷയ്ക്കു ലാളിത്യം ഉണ്ട്.
അതിഥിയെ കുറുകി വിളിക്കുന്നതും കാക്ക..
ആത്മാവില്‍ മുട്ടി വിളിക്കുന്നതും കാക്ക്...
കാാാ കാാാ കാക്കാച്ചി....
varikal nannaayirikkunnu
Post a Comment