
കരുത്തന്‍ കടന്നു പോയി...
കറുത്ത മക്കള്‍ അനാഥരായി....
മലയാളം നെടുകേ ഛേദിക്കുമ്പോഴൊക്കെയും,
കണ്ണിലേക്കു തെറിച്ചിരുന്ന ഒരു തുള്ളി കറുത്ത ചോരയായിരുന്നു കടമ്മനിട്ട...
ഇന്നോളം കണ്ണില്‍ തളം കെട്ടിനിന്നത് ഇന്നു മലയാള മണ്ണിലേക്കു നിര്‍ഗ്ഗളിച്ചു....
കവിക്കു കടന്നു പോകാം... ലോകത്തിന്റെ അങ്ങേത്തലയോളം...!!
പടിയിറങ്ങുമ്പോള്‍ കവികള്‍ യാത്ര പറയുന്നതും
കയറിച്ചെല്ലുന്നിടത്ത് കവികള്‍ ചിരിച്ചുകൊണ്ട് കുശലം ചോദിയ്ക്കുന്നതും
സ്വന്തം കവിതയോടാണ്...
കാരണം.., കവിക്കും കാലത്തിനും മുമ്പേ കവിത സഞ്ചരിക്കുന്നു...
കുറത്തിയും, കോഴിയും, ചാക്കാലയുമൊക്കെയാണ്
കടമ്മനിട്ട കടന്നുവരുന്നുവെന്നാദ്യം മലയാളത്തോടു പറഞ്ഞത്,
കവിതകള്‍ കള്ളം പറഞ്ഞതല്ല...
കടമ്മനിട്ട വന്നു..
കൈ നിറയെ തന്നു... പക്ഷെ...,
പറയാതെ പോകുന്നു...
ങ്ഹാ...
കടമ്മനിട്ടക്കു കടന്നു പോകാം...
തെല്ലും പരിഭവത്തിനിട വരുത്താതെ
മലയാളത്തിനുള്ളത് പണ്ടേ അദ്ദേഹം വീതം വെച്ചു നല്‍കിയിരുന്നുവല്ലോ...
എങ്കിലും മലയാളത്തിനു മുറിപ്പെട്ടിടത്ത് ഇനിയെന്നുമൊരു
തുന്നലിന്റെ പാട് കാണേണ്ടി വരുമല്ലോയെന്നോര്‍ക്കുമ്പോള്‍...........
13 comments:
തള്ളക്കോഴി പറഞ്ഞു തുടങ്ങി
കൊക്കോ കൊക്കോ കൊക്കക്കോ
ഉച്ചത്തില്‍ കവിത ചൊല്ലുന്ന ആ ശബ്ദം ഇനികേള്‍ക്കില്ല
കുറത്തിയേയും വിലപിക്കുന്ന കര്‍ശകനേയും മലയാളത്തിനു സമ്മാനിച്ച മണ്ണിന്റെ സ്വന്തം കവി
നിന്റെ ജീവിതം നിന്‍ കര്യം മാത്രം
എന്റെ ധര്‍മം ഞാന്‍
കൊക്കക്കകൊക്കോ....
കറുത്ത ചോരയും ചുവന്ന മനസ്സുമുള്ള
പച്ചയായ മനുജാ.......
ലാല്‍ സലാം............
:(
അയലത്തെമൂപ്പീന്നു ചത്തോടീ..
നമ്മളും പോയൊന്ന്നറിയേണ്ടേ..
കടമ്മനിട്ട ഓരോമനസ്സിന്റേയും അയലത്തെ മൂപ്പീന്നായിരുന്നു...
മനസ്സ് ഒപ്പം പോകുന്നു!
കടമ്മനിട്ട മാഷിനു അദാരാഞലിക്കള്‍
"Laal Salaam Saghaaave"
ഈ മടക്കത്തില്‍നിന്നും പുതിയ കടമ്മനിട്ടകള്‍ ജ്വലിച്ചുയരട്ടെ..!
“നാളും നാഴികയും അറിയായ്ക കൊണ്ട് എപ്പൊഴും ഉണര്‍ന്നിരിപ്പിന്‍: എന്നു പറഞ്ഞു കവി ഉറക്കം ആയി അല്ലെ. ആ കാട്ടാള ശബ്ദത്തിന്റെ ഗാംഭീര്യവും മാധുര്യവും ഇനി മലയാളത്തിനെ ആരു കേള്‍പ്പിച്ചു തരും?
കവി കടമ്മനിട്ടക്ക് ബാഷ്പാഞലി....
എഴുപതുകളില്‍ കാമ്പസ്സ് ഒരു പുതിയസ്വരം കേട്ടു സമൂഹത്തില്‍ നിന്നു വേറിട്ട സ്വരം.
ഹര്‍ഷാരവത്തൊടെ അതേറ്റു ചൊല്ലികൊണ്ട് തപ്പു കൊട്ടിയാ തലമുറയില്‍ ഞാനും പെടും.
മലയാളത്തിന്‍ , കേരള സംസ്കാരത്തിന്‍ അനേകം ചൊദ്യങ്ങള്‍ എറിഞ്ഞു കൊടുക്കനും
ചിന്തിപ്പിക്കാനും കമ്മനിട്ടക്കായി..
അന്ന് മുഖം ചുളിച്ചവര്‍ പൊലും പിന്നെ കമ്മനിട്ട് കവിതകള്‍ മൂളിനടന്നു..
കടമ്മനിട്ടയുടെ പ്രസിദ്ധമായ "കുറത്തി" യെ ആര്‍ക്ക് മറക്കാനാവും?
കമ്മനിട്ടയുടെ വിയോഗം മലയാളത്തിന്റെ തീരാനഷ്ടം !
കവി കടമ്മനിട്ടക്ക് ആദരാഞ്ചലികള്‍...!
കര്‍മ്മങ്ങളൊരിക്കലും മരിക്കില്ലല്ലോ...?അത് തലമുറകള്‍ ഏറ്റുപിടിക്കും.അദ്ദേഹത്തിന്‍റ്റെ കവിതകള്‍ക്ക് മരണമില്ല.
എഴുത്തും ബ്ലോഗും മനോഹരം..ഈ വഴി ഇനിയും വരാം...
ഒരു മേശക്കുചുറ്റുമിരുന്നു കാരിയങള്‍ തീരുമാനിക്കാമന്ന്-
അവര്‍ പറഞ്ഞത് തെറ്റായിരുന്നന്ന് ആദ്യം തോന്നി
പിന്നീട്-ആദിവാസി ഭൂമിയുടെ കാര്യത്തില്‍-അവര്‍-
പറഞ്ഞതായിരിന്നു ശരി----അതിനാല്‍139-)മതു-ഞ്ഞാനും -ഒപ്പിട്ടു.
കവി--എമ്മെല്ലേ.
പുന്നയൂര്‍ക്കുളത്തെവിടേ......
Best wishes...!!!!
Post a Comment